കോഴിക്കോട് ബാലുശേരി അറപ്പീടികയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശികളായ നെല്ലിക്കായില്‍ മൂസക്കുട്ടി, കൊടലാട് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്.
400 ജലാസ്റ്റിന്‍ സ്റ്റിക്ക്, വെടിയുപ്പ്, ഡിറ്റനേറ്ററുകള്‍ തുടങ്ങിയ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.
Discussion about this post