തിരുവനന്തപുരം: ഇടതുമുന്നണി പതിനെട്ടിനുമേലെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ കൊണ്ടൊന്നും ആരും മുകളിലേക്ക് വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ബിജെപിയും കോണ്‍ഗ്രസും മാധ്യമങ്ങളെ വിലയ്ക്കെടുക്കുകയാണ്. അഭിപ്രായസര്‍വേകള്‍ ഇതിന്റെ ഭാഗം മാത്രമാണന്നും അദ്ദേഹം ആരോപിച്ചു. സര്‍വേ കൊണ്ടൊന്നും താഴെയുളളവര്‍ മേലെ വരില്ലെന്നും പിണറായി തിരുവനന്തപുരത്ത് പരിഹസിച്ചു.
കിഫ്ബി മസാല ബോണ്ട് വിവാദത്തിലും പിണറായി പ്രതികരിച്ചു. ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കൊക്കെ വായ്പ കൊടുക്കുന്നു എന്നന്വേഷിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് കിഫ്ബി വായ്പ വാങ്ങുന്നത്. തെറ്റിദ്ധാരണകള്‍ നീക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം നല്ലകാര്യമെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post