സമൂഹമാദ്ധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പി.സി ജോര്‍ജ്ജിന്റെ പരാതി . കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന തരത്തില്‍ വ്യാജ ചിത്രങ്ങളും ഫോട്ടോയും പ്രചരിപ്പിക്കുന്നു എന്നാണ് പരാതി .
കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നതെന്നും അഡ്മിന് പാനലിനെതിരെ കേസ് എടുക്കണം എന്നതാണ് പരാതിയിലെ ആവശ്യം .
പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും കെ.എം മാണിയും പി.ജെ ജോസഫും താനും ഒന്നിച്ചുണ്ടായിരുന്ന കാലത്ത് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തിലെ സംഘര്ഷത്തിന്റെയാണെന്നും പി.സി.ജോര്‍ജ്ജ് പറയുന്നു
Discussion about this post