മമ്മൂട്ടിക്കായി മുരളി ഗോപി തിരക്കഥ ഒരുക്കുമോ?ലൂസിഫറിന്റെ വമ്പന്‍ ജയത്തിന് പിന്നാലെ ഉയര്‍ന്ന ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുരളി ഗോപി.
മമ്മൂട്ടിയ്ക്കൊപ്പം വര്‍ക്ക് ചെന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് മുരളി ഗോപിയുടെ പ്രതികരണം. ഫോറം കേരളത്തിന് നല്കിയ അഭിമുഖത്തിലാണ് മുരളി ഗോപി മനസു തുറന്നത്.
മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള് എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.-മുരളി ഗോപി പറഞ്ഞു.
ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു.
നേരത്തെ പൃഥ്വിരാജിനും ദിലീപിനും വേണ്ടിയെല്ലാം മുരളി ഗോപി തിരക്കഥയെഴുതിയിട്ടുണ്ട്. മമ്മൂട്ടി ഇതുവരെ മുരളി ഗോപി ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല.
Discussion about this post