പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് 75 ശതമാനം വോട്ടും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ് . പത്തനംതിട്ടയില്‍ കേരള ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കാനായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്ജ്.
എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കേരള ജനപക്ഷത്തിന്റെ സര്‍വ്വ കഴിവും വിനിയോഗിക്കും . കുമ്മനത്തിന്റെ ഭൂരിപക്ഷം തീരുമാനിക്കുക ജനപക്ഷത്തിന്റെ വോട്ടുകള്‍ ആകുമെന്നും സിപിഐയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
കെ എം മാണിയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് ദുഃഖഭരതിമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം . എന്നാല്‍ അത് നടക്കില്ല , പിസി തോമസ് വിജയിക്കും . തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിക്കും . ഈ നാല് സീറ്റുകളില്‍ വിജയിക്കും . മറ്റ് നിയോജകമണ്ഡലങ്ങളില്‍ ഞങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തനം നടത്തും. ഞങ്ങളെ സ്വീകരിച്ച എന്‍.ഡി.എയോട് നന്ദി പറയുന്നു . ബിജെപി മാന്യന്മാരുടെ കൂട്ടമാണെന്ന് തോന്നിയത് സത്യാജിയെ കണ്ടപ്പോള്‍ ആണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം എന്‍.ഡി.എ ഭരിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു .
കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകാന്‍ ചര്‍ച്ച നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്. ഇപ്പോള്‍ വിവരംകെട്ട കോണ്‍ഗ്രസുകാര്‍ മര്യാദകേട് പറയുകയാണ് . രാഹുലിന് രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ പ്രായമായിട്ടില്ല . 48 വയസ്സായെങ്കിലും 7 വയസ്സിന്റെ പക്വതയേയുള്ളൂവെന്നും പിസി.ജോര്‍ജ്ജ് പറഞ്ഞു.
എന്‍.ഡി.എയില്‍ ചേരുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു . എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് രാജിവച്ചവര്‍ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവരികയാണ്. നാളെ മുതല്‍ എന്‍.ഡി.എയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത ഒരാളും പാര്‍ട്ടിയില്‍ കാണില്ലെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post