ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്സിറ്റ് പോളുകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് മുതൽ വിലക്ക്. വോട്ടെടുപ്പ് പൂർത്തിയാകുന്ന മേയ് 19 വൈകുന്നേരം 6:30 വരെ വിലക്ക് നിലനിൽക്കും. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയും ഓൺലൈൻ മാധ്യമങ്ങൾ പോലുള്ള മറ്റ് മാധ്യമങ്ങള്‍ വഴിയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും വിജയസാധ്യതാ വിലയിരുത്തലുകളും പ്രസിദ്ധീകരിക്കാനോ സംപ്രേക്ഷണം ചെയ്യാനോ പാടുള്ളതല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
തെരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾക്ക് അതത് ഘട്ടം വോട്ടെടുപ്പ് ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വിലക്ക് നിലവിൽ വരും. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പുള്ള സമയം അഭിപ്രായ സര്‍വേകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ അനുവദിക്കുന്നതല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
Discussion about this post