കോട്ടയം: എന്‍.എസ്.എസിന് പ്രശ്നാധിഷ്ഠിത സമദൂരമാണ് നിലപാടെങ്കിലും യു.ഡി.എഫിനോട് മൃദു സമീപനമാണ് പുലര്‍ത്തുന്നതെന്ന് ജനറല്‍ സെക്രട്ടി പി. സുകുമാരന്‍ നായര്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള എന്‍.എസ് എസിന്റെ പല കാര്യങ്ങളും യു.ഡി.എഫ് സാധിച്ച് തരുന്നതിനാലാണ് മൃദു സമീപനമെന്നും ബഡ്ജറ്റ് സമ്മേളനത്തിന്റെ ചോദ്യോത്തരവേളയില്‍ ജി. സുകുമാരന്‍ നായര്‍ വിശദീകരിച്ചു
101 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 110 കോടിയായിരുന്നു ബജറ്റ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മത സമുദായ സംഘടനകളില്‍ പ്രവര്ക്കുന്നതിരെതിരെയുള്ള (67 എ ഭേദഗതി) വിലക്ക് പിന്‍വലിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
Discussion about this post