ഹൈദരാബാദ്: കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്.തെലങ്കാന സര്‍ക്കാറിന് കീഴിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മനുഷ്യശരീരത്തിന് അപകടകരമായ രാസവസ്തുക്കള്‍ കഎഫ്‌സി ചിക്കനില്‍ ഉള്ളതായി കണ്ടെത്തിയത്.
മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി. പകര്‍ച്ച രോഗാണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
അതേസമയം ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് കെഎഫ്‌സി അധികൃതര്‍ പറഞ്ഞു. നേരത്തെയും കെഎഫ്‌സി ചിക്കനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Discussion about this post