തീവ്രവാദികളും നക്സലുകളും ബി.ജെ.പി ഭരണത്തെ ഭയക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരരും മാവോയിസ്റ്റുകളുമെല്ലാം ബി.ജെ.പി സര്‍ക്കാറിനെ ഭയക്കുന്നു. അവര്‍ ബി.ജെ.പി ഭരണത്തിലുള്ള സ്ഥലങ്ങളിലേക്ക് അടുക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ ജയിലിലടക്കപ്പെടുമെന്നോ അല്ലെങ്കില്‍ കൊല്ലപ്പെടുമെന്നോ ഉറപ്പാണ്. ഇത് കൂടാതെ മൂന്നാമതൊരു കാര്യം നടക്കില്ലെന്നും യോഗി പറഞ്ഞു. റായ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് മുസ്ലിംകളെയും മറ്റ് മതസ്ഥരെയും തമ്മില്‍ വേര്‍തിരിച്ചെന്നും യോഗി ആരോപിച്ചു.ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണം തുടങ്ങി 5-6 മാസത്തിനുള്ളില്‍ എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കയാണ്. 55-60 വര്‍ഷത്തെ ഭരണത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തെ കട്ടുമുടിച്ചു, ദാരിദ്ര്യത്തില്‍ മുങ്ങി, ജാതി-മത – വര്‍ഗീയത നിറച്ചു, തീവ്രവാദവും നക്സലിസവും വേരുറച്ചതും ഇക്കാലത്താണ് എന്നും യോഗി തുറന്നടിച്ചു.
Discussion about this post