ശശി തരൂരിന്റെ പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രടറി കെ.സി വേണുഗോപാല്‍ . തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ നല്‍കാനാണ് ഒരു നിരീക്ഷകനെ കൂടി നിയോഗിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു .
ഓരോ മണ്ഡലങ്ങളിലും ഓരോ നിരീക്ഷരെ നിയോഗിച്ചിട്ടുണ്ട് . തിരുവനന്തപുരം മണ്ഡലം കോണ്‍ഗ്രസിന്റെ ഒരു അഭിമാന മണ്ഡലമായതിനാലാണ് ഒരാളെ കൂടി അധിക നിരീക്ഷണത്തിനായി വെച്ചത്. അല്ലാതെ അവിടത്തെ പ്രചാരണത്തിലെ കുറവുകള്‍ കൊണ്ടല്ല . കേരളത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവുമധികം ജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തില്‍ ഒരു വിഭാഗം നേതാക്കള്‍ – പ്രവര്‍ത്തകര്‍ സഹകരിക്കുന്നില്ലെന്ന പരാതി ഗൗരവമായിട്ടാണ് എ.ഐ.സി.സി കാണുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണപുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കുവാനും പ്രത്യേക പ്രതിനിധിയായി നാനാ പഠോലെയെ നിയമിച്ചിരിക്കുന്നത് .
പാലക്കാട് സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന് വേണ്ടിയുള്ള പ്രചാരണം പാളിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട് . സ്ഥാനാര്‍ഥി സ്വന്തം നിലയില്‍ പ്രചാരണം നടത്തുന്നുവെന്നാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും കെ.പി.സി.സി.ക്കും എ.ഐ.സി.സി.ക്കും പരാതി നല്‍കിയിരിക്കുന്നത് .
Discussion about this post