തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അടുത്തുള്ള ക്ഷേത്രോത്സവ പരിപാടിയില്‍ നിന്നുള്ള നാമ ജപം ഉയര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണിത് എന്ന് ചോദിച്ചതിന് പിന്നാലെ വേദി വിട്ടിറങ്ങിയ നേതാക്കള്‍ അമ്പലത്തിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. കാട്ടാക്കടയില്‍ ഉണ്ടായ സംഭവം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ വലിയ വിവാദമായിരിക്കുകയാണ്.
കാട്ടാക്കടയില്‍ വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ തൊട്ടടുത്തു ഉത്സവം നടക്കുന്ന കൊടിപ്പുര ക്ഷേത്രത്തില്‍ നിന്ന് നാമജപം ഉയര്‍ന്നു. അസ്വസ്ഥനായ മുഖ്യമന്ത്രി എന്താണിത് എന്ന് വേദിയിലുണ്ടായിരുന്നവരോട് ചോദിച്ചു. എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് വേദിയിലുള്ള നേതാക്കള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഐബി സതീഷ് എംഎല്‍എയും വി ശിവന്‍കുട്ടി എംഎല്‍എയും വേദിയില്‍ നിന്ന് ചാടിയിറങ്ങി. ഇവരും ഒപ്പമുള്ളവരും ചേര്‍ന്ന് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിഛേദിച്ചു.
https://www.facebook.com/atheda.sanghiya/videos/1986129791496232/
സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സിപിഎം നേതാക്കളും അണികളും ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തു.
സംഭവത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടിംഗും മറ്റും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. നാമജപം കേട്ടാല്‍ സഖാക്കള്‍ക്ക് ചുവപ്പ് കണ്ട കാളയെ പോലെ വിറളിയാണെന്നാണ് ചിലരുടെ പരിഹാസം. ചില ശബ്ദങ്ങള്‍ ഉയര്‍ന്നാല്‍ സംസാരം നിര്‍ത്തി മുട്ടു കുത്തുന്ന നേതാക്കള്‍ക്ക് നാമജപം കേട്ടാല്‍ ഭ്രാന്താവുന്നത് രോഗമാണെന്നാണ് ചിലരുടെ കമന്റ്.
വിഷയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള ചര്‍ച്ചയായി കഴിഞ്ഞു. പ്രസംഗത്തിനിടെ ശബരിമല വിഷയത്തില്‍ ആചാരലംഘനത്തെ എതിര്‍ക്കുന്നവരെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
Discussion about this post