എട്ട് ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബിലെത്തിയ ലൂസിഫറിന്റെ നേട്ടത്തെ അഭിനന്ദിച്ച് വിവേക് ഒബ്‌റോയി .ലൂസിഫറിന്റെ നൂറു കോടി കളക്ഷന്‍ അതിശയിപ്പിക്കുന്നതാണെന്ന് വിവേക് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘വിദേശത്തു നിന്നു മാത്രം ചിത്രം 45 കോടി നേടി. കേരളത്തില്‍ നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്.”- വിവേക് പറഞ്ഞു. ബോളിവുഡില്‍ ഒത്തൊരുമ കുറവാണെന്നും അത് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയെ കണ്ട് പഠിക്കേണ്ടതാണെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. ലൂസിഫര്‍ ടീം മറ്റൊരു ചിത്രത്തിന് വേണ്ടി തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും ആ ഓഫര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഫറിലെ വില്ലനായി തകര്‍ത്താടിയ വിവേക് ഒബ്‌റോയിയുടെ ബോബി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Discussion about this post