തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനകാര്യവകുപ്പു മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ നിലപാട് ദുരൂഹമാണെന്ന് വിഎസ് ആരോപിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ കാണിച്ചത് അനീതിയാണ്. വിന്‍സന്‍ എം. പോളിന്റെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വിഎസ്.
. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ കുറ്റാന്വേഷ വിഭാഗങ്ങള്‍ക്ക് തീരാകളങ്കമുണ്ടാക്കുന്ന നടപടിയാണ് വിജിലന്‍സ് ഡയറക്ടറുടേത്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന തന്റെ ആവശ്യത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം െചയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ടെങ്ങോ അഡീഷണല്‍ സോളിസിറ്ററല്‍ ജനറലായിരുന്ന നാഗേശ്വരറാവുവിന്റെ നിയമോപദേശം തേടാന്‍ ഏത് നിയമമനുസരിച്ചാണ് വിന്‍സന്‍ എം. പോള്‍ തയാറായതെന്ന് വ്യക്തമാക്കണം. അഡീഷണ്‍ സോളിസിറ്ററല്‍ ജനറല്‍ ഒരു ഭരണഘടനാ സ്ഥാപനമല്ല. സോളിസിറ്ററല്‍ ജനറല്‍ ആയിരുന്ന എത്രയോ പ്രഗല്ഭന്മാര് സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നിട്ടും നാഗേശ്വരറാവുവിന്റെ നിയമോപദേശം തേടാന്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കണമെന്നും വിഎസ് പറഞ്ഞു.
Discussion about this post