പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനു തൊട്ടു മുമ്പ് വേദിക്ക് സമീപം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും എം.ടി.രമേശ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഭവം നടന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയു ഉണ്ടായിട്ടില്ലെന്നും ഇതിന്റെ ഗൗരവത്തെ ലഘൂകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുടക്കാന്‍ ആസൂത്രിതമായ നീക്കമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.സംഭവത്തിന്റെ പേരില്‍ വിജയ് സങ്കല്പ റാലിയുടെ കൊടി കെട്ടിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നു.റാലിയുടെ പ്രചരാണാര്‍ത്ഥം പ്രവേശന പാസ് അനുവദിക്കുന്നതില്‍ അലംഭാവം നടന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കേറളത്തിലെ പോലീസ് സംവിധാനം സമ്പൂര്‍ണ്ണ പരാജയമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അട്ടിമറിക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായും അദ്ദേഹം ചൂണ്ടികാട്ടി.
തോക്കില്‍ നിന്നും വെടി പൊട്ടിയ സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും യാത്രയിലെ സുരക്ഷാവീഴ്ച അന്വേഷിക്കണമെന്നും എം.ടി.രമേശ് പറഞ്ഞു.
Discussion about this post