സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്ത നടന് ബിജുമേനോനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് ഗോകുല്‍ സുരേഷ് ഗോപിയുടെ മറുപടി.
‘മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന് എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന് എന്ന വ്യക്തിയെ’-എന്നാണ് ഗോകുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സിപിഎം അണികളുടെ സൈബര്‍ ആക്രമണത്തിന്റെ സ്ക്രീന്‍ ഷോ്ട്ടുകള് ഷെയര്‍ ചെയ്താണ് പ്രതികരണം.
മമ്മൂട്ടിക്ക് ആകാം എങ്കില്‍
സിദ്ദിക്കിന് ആകാം എങ്കില്‍
ആഷിക്ക് അബുവിന് ആകാം എങ്കില്‍
ഫഹദ് ഫാസിലിന് ആകാം എങ്കില്‍
കമാലുദ്ദീന് ആകാം എങ്കില്‍
മുകേഷിന് ആകാം എങ്കില്‍
ഇന്നസെന്റിന് ആകാം എങ്കില്‍
ജഗദീഷിന് ആകാം എങ്കില്‍
ഗണേശ് കുമാറിന് ആകാം എങ്കില്‍
സുരേഷ് ഗോപിക്കും ആകാം……
ബിജു മേനോനും ആകാം …..തുടങ്ങി ബിജു മേനോനെ പിന്തുണച്ചുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ ബിജു മേനോന് പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു ബിജു മേനോനെതിരെ സിപിഎം അനുകൂല സൈബര്‍ അണികള്‍ രംഗത്തെത്തിയത്. ബിജു മേനോന് പിന്നാലെ പ്രിയാ വാര്യര്‍ക്കെതിരെയും സൈബര്‍ ആക്രമണം ശക്തമായിട്ടുണ്ട്. സുരേഷ് ഗോപിയെ പിന്തുണച്ചതാണ് കാരണം.
Discussion about this post