പെരുമ്പാവൂര്‍ ; എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന് മമ്മൂട്ടി. പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തു.ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് ഇന്നസെന്റ്.
ചാലക്കുടിയിലെ സിറ്റിങ് എം.പിയായ ഇന്നസെന്റിന്റെ 2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കെ പി എ സി ലളിത അടക്കമുള്ള താരങ്ങളെ പങ്കെടുപ്പിച്ചിരുന്നു.
‘ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വെങ്ങോലയില്‍ വെച്ച് മെഗാ റോഡ് ഷോയില്‍ പങ്കാളിയായപ്പോള്‍’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി വോട്ട് ചോദിക്കുന്ന വീഡിയോ ദൃശ്യം ഇന്നസെന്റ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
Discussion about this post