ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാന്റെ പുതിയ ചിത്രം വെള്ളിത്തിരയിലെത്തുന്നു .‘ ഒരു യമണ്ടൻ പ്രേമകഥ എന്ന മലയാള ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി.ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിയ്ക്കുന്നത്. ഈ മാസം 25നാണ് റിലീസ്.നവാഗതനായ ബി സി നൗഫലാണ് ചിത്രത്തിന്റെ സംവിധായകൻ.
ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം റൊമാന്റിക്-കോമഡി കഥ പറയുന്നു.ആന്റോ ജോസഫും സി ആര് സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് നാദിര്‍ഷയാണ്.
2017 ഒക്ടോബറിൽ പുറത്തിറങ്ങിയ ‘സോളോ‘ യാണ് ഒടുവിൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം.തമിഴിലും മലയാളത്തിലുമായാണ് ഇത് റിലീസ് ചെയ്യപ്പട്ടത്. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’ ആയിരുന്നു. തെലുങ്കില്‍ ‘മഹാനടി’യും ബോളിവുഡിലെ അരങ്ങേറ്റചിത്രം ‘കര്‍വാനും’ തിയേറ്ററുകളിലെത്തി
Discussion about this post