ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആദായ നികുതി വകുപ്പും പൊലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കര്‍ശന പരിശോധനയില്‍ കോടിക്കണക്കിന് രൂപയാണ് രാജ്യത്ത് പിടികൂടിയത്. കര്‍ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത നാലുകോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
#WATCH: Rs 2.30 cr in cash stuffed inside the spare tire in a car seized by Income-Tax officials. The cash was being transported from Bengaluru to Shivamogga. #Karnataka pic.twitter.com/yUeRdKVyzY
— ANI (@ANI) April 20, 2019
ശിവമോഗയിലെ ഭദ്രാവതിയില്‍ വാഹന പരിശോധനയില്‍ 2.3 കോടി രൂപയാണ് പിടിച്ചത്. ബെംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനത്തിന്റെ ചക്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പണം. രണ്ടായിരം രൂപാ നോട്ടിന്റെ കെട്ടുകള്‍ ചക്രത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
ബാഗല്‍കോട്ടില്‍ ഒരുകോടിയിലധികം രൂപയും വിജയപുരയില്‍ 10 ലക്ഷം രൂപയും പിടിച്ചു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപ പിടിച്ചിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന 18-നുമുമ്പും കോണ്‍ഗ്രസ്, ജെ ഡി എസ് നേതാക്കളുടെയും അനുയായികളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
Discussion about this post