ഇന്ത്യ- അമേരിക്ക ബന്ധം സമാനതകളില്ലാത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ .ഇന്ത്യ- അമേരിക്ക ബന്ധം ശക്തമാക്കും.ആണവകരാറിലൂടെ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്കയ്ക്ക് കഴിയും.ഇന്ത്യയിലെ യുവത്വവും ആദര്‍ശവും കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നതെന്നും ഒബാമ പറഞ്ഞു.എംബസിയുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഭൂപ്രകൃതികള്‍ മനോഹരമാണ്. കേരളത്തിലെ കായല്‍ മുതല്‍ ഗംഗ വരെ ഉപയോഗിച്ച് ശുദ്ധമായ ഊര്‍ജം ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയണം.
തന്റെ മുത്തച്ഛന് ഒരു പാചകക്കാരനായിരുന്നു. മോദി ഒരു ചായവില്പനക്കാരനായിരുന്നു. തങ്ങള്‍ക്ക് രാജ്യത്തെ ഭരണാധികാരികളാകാന്‍ കഴിഞ്ഞത് ജനാധിപത്യത്തിന്റെ ശക്തിയാണെന്നും ഒബാമ പറഞ്ഞു.വ്യത്യസ്ത സംസ്ക്കാരങ്ങളെങ്കിലും ഇന്ത്യയും അമേരിക്കയും പിന്തുടരുന്നത് ഒരേ മൂല്യങ്ങളാണ്. ഇന്ത്യയുടെയും അമേരിക്കയുടെയും ചങ്ങാത്തത്തിന് കാരണം ഇരുവരും പിന്തുടരുന്ന ജനാധിപത്യമാണ്.
മതത്തിലൂടെ വിഭജിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിയും, മതത്തിന്റെ പേരിലുള്ള വിഭജനങ്ങള്‍ തടയാന്‍ കഴിയണം. ആണവകരാറിലൂടെ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്കയ്ക്ക് കഴിയും. ആണവവിമുക്തമായ ലോകമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ബരാക് ഒബാമ പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കപ്പെടണം.ഒപ്പം, ഇന്ത്യയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും അമേരിക്ക നല്‍കുമെന്ന് ഒബാമ പറഞ്ഞു.ഐക്യത്തോടെ മുന്നോട്ട് പോയാല്‍ ഇന്ത്യയ്ക്ക് ലോകശക്തിയാകാന്‍ സാധിക്കും.മധ്യവര്‍ഗത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യയെന്നും ഒബാമ പറഞ്ഞു.
Discussion about this post