രാജ്യത്തെ ആക്രമിക്കാന്‍ ചാവേറുകള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.രാജ്യത്തെ പള്ളികള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒരു വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് എന്‍ടിജെ എന്നറിയപ്പെടുന്ന നാഷനല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്ന മുന്നറിയിപ്പ് ശ്രീലങ്കയ്ക്കു നല്‍കിയത്.
രാജ്യത്തെ പ്രമുഖ പള്ളികളും കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു വിവരം. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഏപ്രില്‍ 11ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് സന്ദേശം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ദേശീയ തലത്തില്‍ മുന്നറിയിപ്പും നല്കി
എന്നാല്‍ ഇന്ന് രാവിലെ നടന്ന സ്ഫോടനത്തിന് ഒരു ഭീകരസംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല.
Discussion about this post