തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അനുഗ്രഹം തേടി നടന് മോഹന്‍ലാലിനെ കണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് സുരേഷ് ഗോപി ലാലിനെ കണ്ടത്. സതീര്‍ത്ഥ്യനായ ലാലിന്റെ അനുഗ്രഹം തേടിയാണ് എത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന ഒരു കാര്യത്തിന് ലാലിന്റെ അനുഗ്രവും പിന്തുണയും ലഭിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ല.തന്റെ തുടക്ക കാലം മുതൽ ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നൽകിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലുമൊത്ത് സമയം ചിലവഴിക്കുന്നതിന്റെ വീഡിയൊ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. അരമണിക്കൂറുകളോളം ഇരുവരും സംസാരിച്ചു
https://www.facebook.com/ActorSureshGopi/videos/277494989797850/?__xts__%5B0%5D=68.ARCebmS4KAh4V84ZictWPK27JKQNCvKvsMn3-Yr2SMHHDJ6z0_jkd3BvFVZXT4cyVTTWwelXXETlGAknkhXksxOxt4aldfBr1VEf728_WsVNM_7rezek8nLSxnJUx9k_Zu-VR1K_FaaSmPYO_zbkdXmQ6bMj0pl-pjrTDpqIltTmmtpj7BOjEAdxzP2au4teLXVde4uGm20NhbpjqwEttdyNerAEskhBs-Dzi-xvPeDZ2_r9ooTbLOYf7BaPvRKJXe0ZVVSb3UoeH5CnzinAhpVkIoy7eLij3IwBaVkRT5spH1NWEn-hAForljNiGitKN4StANj3CwYJIivgeBZnExT37wSMJIyQ&__tn__=-R
Discussion about this post