കീവ് ; ഒരു കാലത്ത് ജനങ്ങളെ ഏറെ ചിരിപ്പിച്ച നടൻ ,ഇന്ന് ആ രാജ്യത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനം ഏറ്റെടുക്കുന്നു.യുക്രൈന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രശസ്ത കോമഡി താരത്തിന് വമ്പന്‍ വിജയം. വ്ലാഡിമിർ സെലെന്‍സ്കിയാണ് 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ പ്രസിഡന്റാകുന്നത്.
രാഷ്ട്രീയ രംഗത്ത് യാതൊരു മുന്പരിചയവുമില്ലാത്തയാളാണ് 41കാരനായ വ്ലാഡിമിർ സെലെന്‍സ്കി. ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ സെലെന്‍സ്കി മുൻപ് പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട്.
നടന്, ഹാസ്യതാരം എന്നീ നിലകളില്‍ രാജ്യത്ത് ഏറെ പ്രശസ്തനായ സെലെന്‍സ്കി 87 ശതമാനം ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ സെലെന്‍സ്കിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞു. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും ഓഫീസ് ഒഴിയുകയാണെന്നും നിലവിലെ പ്രസിഡന്റ് പൊറോഷെങ്കോ പ്രതികരിച്ചു.
യുക്രൈന്റെ സാമൂഹ്യ പ്രതിസന്ധികളാണ് പുതിയ തെരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.
Discussion about this post