സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്റെ മാന്യത നഷ്ടപ്പെടുകയായിരുന്നെന്നും അത് തിരികെ ലഭിച്ചത് ബിജെപിയില്‍ എത്തിയതിന് ശേഷമാണെന്നും പ്രശസ്ത നടി ജയപ്രദ.സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും തനിക്ക് വളരയധികം അപമാനം സഹിക്കേണ്ടി വന്നിരുന്നുവെന്ന് ജയപ്രദ വെളിപ്പെടുത്തുന്നു. നഷ്ടപ്പെട്ട മാന്യതയും ബഹുമാനവും തിരികെ ലഭിച്ചത് ബിജെപിയില്‍ വന്നതിന് ശേഷമാണെന്നും ജയപ്രദ പറഞ്ഞു.
”ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക കക്ഷിയാണ്. ഒരു സ്ത്രീയെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും എനിക്ക് ബഹുമാനം നല്‍കിയത് ബിജെപിയാണ്. സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എനിക്ക് നഷ്ടമായ മാന്യത തിരികെ ലഭിച്ചത് ബിജെപിയില്‍ എത്തിയതിന് ശേഷമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.
എന്റെ അഭിനയജീവിതത്തെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് എനിക്ക് സമാജ് വാദി പാര്‍ട്ടി നേതാക്കളില്‍ നിന്നും ലഭിച്ചത്. അതെന്നെ വളരയധികം അപമാനപ്പെടുത്തിയിരുന്നു.” സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ ചേരാനുള്ള കാരണത്തെക്കുറിച്ച് ജയപ്രദ വിശദീകരിക്കുന്നു.മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിക്കൊപ്പം രാജ്യത്തെ സേവിക്കാന്‍ സാധിക്കുക എന്നത് അഭിമാനമായി കരുതുന്നുവെന്നും ജയപ്രദ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സീറ്റിലാണ് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ സഹപ്രവര്‍ത്തകനുമായ അസംഖാനാണ് റാംപൂരില്‍ ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ത്ഥി.
Discussion about this post