അനവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ സ്ഫോടക വസ്തുക്കളുമായി ചാവേര്‍ പള്ളിയുടെ അകത്തേക്ക് നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈസ്റ്റര്‍ ദിവസം സ്ഫോടനം നടന്ന സെന്റ് സെബാസ്റ്റ്യന്‍ പള്ളിയെ ലക്ഷ്യംവെച്ച് നടന്ന് നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ശ്രീലങ്കയിലെ പ്രാദേശിക ചാനലായ സിയാത്ത ടിവിയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് .
വലിയൊരു ബാഗ് പുറകിലേന്തിയ ചാവേര്‍ നടന്നു നീങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. പള്ളിയുടെ മുന്‍വശത്ത് കൂടി നടന്നു പള്ളിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും . ശ്രീലങ്കയില്‍ എട്ടിടങ്ങളിലായി നടന്ന സ്ഫോടനപരമ്പരയില്‍ രണ്ടാമത്തെ സ്ഫോടനം നടന്നത് ഈ പള്ളിയിലായിരുന്നു.
വിവിധ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ 321 പേരുടെ ജീവനാണ് പൊലിഞ്ഞത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
#WATCH Colombo: CCTV footage of suspected suicide bomber (carrying a backpack) walking into St Sebastian church on Easter Sunday. #SriLankaBombings (Video courtesy- Siyatha TV) pic.twitter.com/YAe089D72h
— ANI (@ANI) April 23, 2019
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാര നടപടിയാണ് ശ്രീലങ്കയില്‍ സംഭവിച്ചത് എന്നാണു ശ്രീലങ്കന്‍ സുരക്ഷാ അധികൃതരുടെ അനുമാനം.
Discussion about this post