ഡല്‍ഹി: മഹാത്മാഗാന്ധിയുടെ കൊലപാതകക്കേസിന്റെ അന്തിമ കുറ്റപത്രം കാണാനില്ല. കേസിന്റെ വിശദാംശങ്ങള്‍ ഒഡീഷ സ്വദേശിയായ പ്രവര്ത്തകന് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. മഹാത്മാഗാന്ധിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നില്ലെന്നും രേഖയിലുണ്ട
്. ബന്ധുക്കളുടെ അപേക്ഷ പ്രകാരം പോസ്റ്മോര്ട്ടം ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരാവകാശ നിയമ രേഖകള്‍ വ്യക്തമാക്കുന്നത്.
1948 ജനുവരി 30നാണ് ബിര്‍ലാ ഹൗസില്‍ വച്ച് നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് ഗാന്ധി വധിക്കപ്പെടുന്നത്. തുഗ്ലക് റോഡ് പൊലീസാണ് ഗാന്ധി കൊലക്കേസ് അന്വേഷിച്ചതും, എഫ്.ഐ.ആര് തയ്യാറാക്കിയതും കേസില്‍ എട്ട് പേരെ് ശിക്ഷിച്ചിരുന്നു. ഗോഡ്സെയേയും സഹായി നാരായന് ആപ്തേയേയും തൂക്കിലേറ്റുകയും നാല് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വീര സവര്‍ക്കര്‍ എന്നറിയപ്പെടുന്ന വിനായക് സവര്‍ക്കറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
രാഷ്ട്ര പിതാവിന്റെ വധവുമായി ബന്ധപ്പെട്ട നിര്‍ണായക കേസില്‍ കുറ്റപത്രം നഷ്ടപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും
Discussion about this post