ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്ക് കിഴക്കുമായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
രണ്ടരമീറ്റര്‍ ഉയരം വരെ തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങാന്‍ സാധ്യതയുള്ളതായും അതിശക്തമായ കടല്‍ക്ഷോഭം വരെ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്കുന്നു. നാളെ രാത്രിവരെ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുന്നതും വിലക്കിയിട്ടുണ്ട്.
Discussion about this post