തെരഞ്ഞെടുപ്പു കമ്മീഷന്റെ ആപ്പായ സി വിജിൽ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികൾ 64,000. സംസ്ഥാനത്തു ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പരാതികൾ.
പരാതികളിൽ 58,000 എണ്ണവും സത്യമാണെന്നു കണ്ടെത്തി തുടർ നടപടി സ്വീകരിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചു വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു നടപടി സ്വീകരിക്കും.
കള്ള വോട്ട് ചെയ്തതായി പല സ്ഥലങ്ങളിലും പരാതി ഉണ്ടായി. എന്നാൽ ആരോപണങ്ങൾ ശരിയാണെന്നു തെളിയിക്കാൻ സാധിച്ചിട്ടില്ല. കലക്ടർമാർ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മീണ വ്യക്തമാക്കി.
Discussion about this post