പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര വാരാണസിയില്‍ കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല.പകരം കോണ്‍ഗ്രസ് സഥാനാര്‍ത്ഥി അജയ് റായ് മത്സരിക്കും.2014 ല്‍ വാരാണസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അജയ്റായ് .
മോദിക്കെതിരേ പ്രിയങ്ക മത്സരിച്ചേക്കുമെന്ന ശക്തമായ സൂചനകള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍തന്നെയാണ് നല്‍കിയത്. ഉത്തര്‍പ്രദേശില്‍ ഗംഗാനദിയിലൂടെയുള്ള പ്രചാരണയാത്രക്കിടെ പ്രിയങ്കയും ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മരുന്നിട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രിയങ്കയുടേതായിരിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
എന്നാല്‍, താന്‍ വാരാണസിയില്‍ മത്സരിക്കണമോയെന്ന കാര്യം സഹോദരന് രാഹുല്‍ തീരുമാനിക്കുമെന്നാണ് പ്രിയങ്ക വയനാട്ടില്‍ പറഞ്ഞത്. യു.പി.യിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും വാരാണസിമാത്രം ഒഴിച്ചിട്ടത് അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കി. മെയ് 19-നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.
Discussion about this post