പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. 21 ദിവസം കൊണ്ട് 150 കോടി രൂപ കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രത്തിലെ അവസാന ഗാനം എല്‍ ആന്തം പുറത്തു വിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആന്തം പുറത്തു വിട്ടത്.
ആരാണ്, എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്ന് പറയുകകയാണ് വീഡിയോ. ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും അടക്കമുള്ള പത്രങ്ങളില്‍ അബ്രാം ഖുറേഷിയെ കുറിച്ചും അയാളുടെ സംഘത്തെ കുറിച്ചും വന്ന വാര്‍ത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന് പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭീതി പടര്‍ത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post