തെരഞ്ഞെടുപ്പ് ദിവസം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടന്നത് തിരുവനന്തപുരത്തെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥി സി.ദിവാകരന്റെ പേരില്‍.
തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ചൊവ്വാഴ്ച രാവിലത്തെ അന്നദാനം വഴിപാടായി ബുക്ക് ചെയ്തത് അദ്ദേഹത്തിന്റെ ഭാര്യ ഹേമലതയാണ്. അന്നദാനം സംഭാവന ചെയ്ത സി.ദിവാകരന്റെ പേരും നക്ഷത്രവും ക്ഷേത്ര നോട്ടീസില്‍ പതിക്കുകയും ചെയ്തു.
സി.ദിവാകരന്‍, മകയിരം നക്ഷത്രം എന്നപേരിലായിരുന്നു അന്നദാന ബുക്കിങ്. ഇരുപതിനായിരം രൂപയാണ് അന്നദാനത്തിനായി ക്ഷേത്രത്തില്‍ ഒടുക്കിയത്.
Discussion about this post