സൗദി അറേബ്യയില്‍ ഇനി സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് മാത്രം അവസരം.സര്‍ക്കാര്‍ തസ്തികകളില്‍ വിദേശികള്‍ക്ക് പകരം ഇനി സ്വദേശികള്‍ മതിയെന്നാണ് ഭരണാധികാരിയായ സല്മാന് രാജാവിന്റെ ഉത്തരവ് . ഇതോടുകൂടി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ , കമ്പനികളില്‍ , കോര്‍പ്പറേഷനുകളില്‍ ഇനി വിദേശികള്‍ക്ക് അവസരമുണ്ടാകില്ല.
പുതിയ ഉത്തരവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. സര്‍ക്കാരിന് കീഹില് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പ് ഓഫീസുകളിലെ സെക്രടറി , ക്ലാര്‍ക്ക് , ഓഫീസ് അഡ്മിനിസ്ട്രേഷന് , എന്നിങ്ങനെയുള്ള തസ്തികളില്‍ ഇനി വിദേശികള്‍ക്ക് അവസരമുണ്ടാകില്ല . പകരം സ്വദേശികളില്‍ നിന്നും യോഗ്യരായവരെ കണ്ടെത്തി അവസരം നല്‍കാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത് .
ഇത്തരം ഒഴിവുകളില്‍ വിദേശികളുമായി ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ കരാര്‍ നിലനില്‍ക്കുന്നുണ്ട് എങ്കില്‍ ഇനിയവ പുതുക്കി നല്‍കേണ്ടതില്ല എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് . എന്നാല്‍ സ്വദേശികളെ ലഭിക്കാന്‍ സാധ്യത കുറഞ്ഞ അപൂര്‍വ്വം ചില മേഖലകളില്‍ വിദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് . എന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ നേഴ്സിംഗ് രംഗത്തെക്കുറിച്ച് ഉത്തരവില്‍ പറയുന്നില്ല.ഈ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലായാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ ദോഷകരമായി ബാധിക്കും.
Discussion about this post