ഭീകരരെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് നടത്തിയ പ്രസ്താവന വിവാദമാകുന്നു . സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു .
ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഭീകരരുമായി സല്മാന് ഖുര്‍ഷിദിനുള്ള ബന്ധമെന്തെന്ന യോഗിയുടെ ചോദ്യത്തിനു താൻ യോഗിയുടെ അച്ഛനാണെന്നായിരുന്നു ഖുർഷിദിന്റെ മറുപടി . പ്രസ്താവന വിവാദമായപ്പോൾ താൻ സിനിമാ ഡയലോഗ് പറഞ്ഞതാണെന്ന് വാദിച്ച് രക്ഷപ്പെടാൻ ഖുർഷിദ് ശ്രമിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു .
അതേ സമയം തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നിയമവ്യവസ്ഥകളെ ഖുർഷിദ് വെല്ലുവിളിച്ചു . കേസ് തകർക്കാൻ തനിക്കറിയാമെന്നും ,കോടതിയിൽ എഫ് ഐ ആർ തകർത്ത് കാട്ടുമെന്നുമാണ് ഖുർഷിദിന്റെ വെല്ലുവിളി.
Discussion about this post