ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അന്‍വര്‍ പൊന്നാനിയിൽ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി ജില്ലാ ഘടകം ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയത്.
പൊന്നാനിയില്‍ 11000 വോട്ടിന്റെയും തവനൂരില്‍ 5000 വോട്ടിന്റെയും ത്യത്താലയില്‍ 4000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിെൻറ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തിരൂരങ്ങാടിയില്‍ 22000 വോട്ടിെൻറ ഭൂരിപക്ഷം ഇ.ടി മുഹമ്മദ് ബഷീറിന് ലഭിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. കോട്ടക്കലില്‍ 15000വും തിരൂരില്‍ 12000വും താനൂരില്‍ 6000വും വോട്ടിെൻറ ഭൂരിപക്ഷം ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്.
Discussion about this post