കോടതിയലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരിച്ചടി. മോദിക്കെതിരായി കോടതി വിധിയെ തെറ്റിദ്ധരിപ്പിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു.
സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിം കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തില്‍ ഖേദപ്രകടനം മാത്രം പോരെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ നടപടി. ഖേദ പ്രകടനം എന്നുള്ളത് മാറ്റി പൂര്‍ണമായും മാപ്പ് പറയുന്ന സാഹചര്യത്തിലേക്ക് രാഹുല്‍ എത്തുകയായിരുന്നു.
രാഹുലിന്റെ അഭിഭാഷകന് കോടതിയില്‍ മാപ്പ് പറയുന്നതായി പറഞ്ഞുവെങ്കിലും രാഹുല്‍ സത്യവാങ്മൂലമായി മാപ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
ഖേദപ്രകടനം കോടതിയെ അപമാനിക്കലാണെന്ന് ബിജെപിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. നാളെ രാഹുല്‍ഗാന്ധി മാപ്പ് പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കും.
Discussion about this post