ഷിംലക്കു സമീപം പ്രിയങ്കാ ഗാന്ധി വാങ്ങിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്ന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നിലപാടിനെതിരെ ഹിമാചല്‍ പ്രദേശ് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭൂമി ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിലപാടെടുത്തത്.
വിവരാവകാശ പ്രവര്‍ത്തകന്‍ ദേബശീഷ് ഭട്ടാചാര്യയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. വിവരങ്ങള്‍ കൈമാറാനികില്ല എന്ന നിലപാടിനെതിരെ നല്‍കിയ അപ്പീല്‍ ഡെപ്യൂട്ടി കമ്മീഷണറും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേബശീഷ് ഭട്ടാചാര്യ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച കമ്മീഷന്‍ 10 ദിവസത്തിനകം വിവരം കൈമാറമെന്ന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും എഡിഎമ്മിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഷിംലയ്ക്കു സമീപം ഛാരബ്രയിലാണ് 4.25 ഏക്കര്‍ ഭൂമി 2007നും 2013നും ഇടയ്ക്ക് പ്രിയങ്കാ ഗാന്ധി വാങ്ങിയത്.
Discussion about this post