യുപിഎ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെ പരിഹസിച്ച് മുന്‍ സൈനിക മേധാവി വി.കെ. സിങ്. താന്‍ സൈനിക മേധാവിയായിരുന്ന 2010മുതല്‍ 2012വരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയെന്ന് പറയണമെന്ന് വി.കെ. സിങ്. നുണ പറയുന്ന ശീലമാണ് കോണ്‍ഗ്രസിന്റേതെന്നും വി.കെ. സിങ് ട്വിറ്ററില്‍ കുറിച്ചു.
Congress has a habit of lying. Will you please let me know which ‘So called Surgical Strike’ are you attributing to my tenure as COAS. Am sure you must have hired some Coupta to invent another story .
— Gen VK Singh(MODI KA PARIWAR) (@Gen_VKSingh) May 4, 2019
ഞാന്‍ സി ഒ എ എസ്(ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്)ആയിരിക്കെ നിങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്ന മിന്നലാക്രമണത്തെ കുറിച്ച് എനിക്ക് പറഞ്ഞുതരാമോ?- വി കെ സിങ് ട്വീറ്റില്‍ ആരാഞ്ഞു.
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കെ യു പി എ കാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള അവകാശപ്പെട്ടത്.
Discussion about this post