ഇംഗ്ലണ്ടില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ ഷമീമ ബീഗം രാജ്യത്തെത്തിയാല്‍ അവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ മൊമെന്‍.
യു കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ യുകെ പൗരത്വം പിന്‍വലിച്ചതോടെയാണ് ഷമീമ മാതാപിതാക്കള്‍ വഴി ബംഗ്ലാദേശ് പൗരത്വം നേടാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ ഷമീമ എത്തിയാല്‍ വധശിക്ഷ നേരിടേണ്ടി വരുമെന്ന് രാജ്യം പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. ഐഎസില്‍ ചേരാന്‍ പോയ ഷമീമയുടെ കുഞ്ഞ് സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ വെച്ച് മരിച്ചിരുന്നു. ഷമീമയ്ക്കും കുഞ്ഞിനും അഭയം നിഷേധിച്ച സാജിദ് ജാവീദിനെതിരെ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുമുള്ള മനുഷ്യാവകപ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
“ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ല. കാരണം ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവര്‍ പൗരത്വത്തിനായി മുന്‍പ് അപേക്ഷിച്ചിട്ടുമില്ല. അവര്‍ ജനിച്ച് വളര്‍ന്നതൊക്കെ ഇംഗ്ലണ്ടില്‍ തന്നെയാണ്.” അബ്ദുല്‍ മൊമെന്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിലെ പഠനകാലത്താണ് ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാനായി യുകെയില്‍ നിന്ന് സിറിയയിലെത്തിയത്.
Discussion about this post