ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 200 മുസ്ലിം പണ്ഡിതരടക്കം 600 വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കി. മതപുരോഹിതര്‍ നിയമവിധേയമായാണു വന്നതെങ്കിലും വീസ കാലാവധി കഴിഞ്ഞും താമസിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. അതിനുള്ള പിഴ കൂടി ഈടാക്കിയശേഷമാണു പുറത്താക്കിയത്.
എന്നാല്‍ പുറത്താക്കിയവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യ, ബംഗ്ലദേശ്, മാലദ്വീപ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട് .
വീസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പുതുതായി രൂപംകൊണ്ട മതസ്ഥാപനങ്ങളെ കൂടുതല്‍ നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെയും ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചിട്ടു. ഇന്നലെ കര്‍ദിനാള്‍ മാല്‍കോം രഞ്ജിത്തിന്റെ കാര്‍മികത്വത്തില്‍ കൊളംബോ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തിയ കുര്‍ബാന വിശ്വാസികള്‍ക്കായി തല്‍സമയം സംപ്രേഷണം ചെയ്തു.
Discussion about this post