മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന് പത്തു വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ സ്മാരകം ഒരുങ്ങുന്നു. എന്‍ഡിഎ സര്‍ക്കാരാണ് റാവുവിന്റെ ഓര്‍മ്മയ്ക്കായി സ്മൃതിമണ്ഡപം ഒരുക്കുന്നത്. രാഷ്ട്രീയ സ്മൃതിയില്‍ മുന്‍ രാഷ്ട്രപതിമാരുടേയും പ്രധാനമന്ത്രിമാരുടേയും സ്മാരകങ്ങള്‍ക്കു സമീപത്തായിരിക്കും സ്മാരകമൊരുക്കുന്നതെന്ന് കേന്ദ്ര നഗരവികസന കാര്യ മന്ത്രാലയം അറിയിച്ചു. നരസിംഹ റാവുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സ്മാരകം ഒരുക്കുന്നത്.
1991 -96 കാലഘട്ടത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു നേതൃത്വം നല്‍കിയ നരസിംഹ റാവുവിന് 2004ല്‍ അദ്ദേഹത്തിന്റെ മരണ ശേഷം അധികാരത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ സ്മൃതിമണ്ഡപം നിഷേധിക്കുകയായിരുന്നു. ഇതിനു പുറമേ ആവശ്യത്തിനു സ്ഥലം ഇല്ല എന്നു ചൂണ്ടിക്കാട്ടി ഇനി മുതല്‍ നേതാക്കള്‍ക്ക് പ്രത്യേക സ്മൃതി മണ്ഡപങ്ങള്‍ നിര്‍മ്മിക്കില്ല എന്നുമായിരുന്നു യുപിഎ സര്‍ക്കാരിന്റെ നിലപാട്.
മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച തൂണുകളിലാണ്് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. നരസിംഹ റാവുവിനെക്കുറിച്ചും അദ്ദേഹം നാടിനു നല്‍കിയ സംഭവനകളെക്കുറിച്ചും ആലേഖനം ചെയ്ത ഫലകവും മണ്ഡപത്തിലുണ്ട്.സ്്മാരകം പൂര്‍ത്തിയായതായും നരസിംഹറാവുവിന് ആദരവ് അര്‍പ്പിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഉള്ളതായും നഗരവികസനമന്ത്രാലയം അറിയിച്ചു.
നരസിംഹറാവുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ആദരങ്ങള്‍ അര്‍പ്പിച്ചിരുന്നു. അനേക വര്‍ഷത്തെ രാഷ്ട്രീയ പരിചയമുള്ള പ്രഗത്ഭനായ ഒരു പണ്ഡിതനായിരുന്നു നരസിംഹറാവുവെന്ന് മോദി അഭിപ്രായപ്പെട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു സ്മാരകത്തിന്റെ നിര്‍മ്മാണ ചുമതല.
Discussion about this post