മലയാളിയുടെ പ്രിയ നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍.നടനായി മാത്രമല്ല ഗായകനുായും കഴിവ് തെളിയിച്ച താരമാണ് ഇന്ദ്രജിത്ത്.ഇപ്പോഴിതാ താരം മിമിക്രിയിലും കൂടി കൈവെച്ചിരിക്കുകയാണ്.
ഇന്ദ്രജിത്ത് അനുകരിച്ചതാകട്ടെ അച്ഛന് സുകുമാരനേയും. മല്ലിക സുകുമാരന്‍ തന്നെയാണ് മകന്റെ ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന അതേ രീതിയിലാണ് ഇന്ദ്രജിത്ത് പറഞ്ഞിരിക്കുന്നത്.
മികച്ച പ്രേക്ഷകാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘അച്ഛന്റെ അല്ലെ മോന്…കഴിവ് കിട്ടാതെ ഇരിക്കുവോ’എന്നാണ് ആരാധകര്‍ പറയുന്നത്.
[വീഡിയോ]https://www.facebook.com/watch/?v=1036560093215910
സഹോദരന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനും ശേഷം അടുത്തതായി പുറത്തു വരുന്ന ഇന്ദ്രജിത്ത് ചിത്രമാണ് വൈറസ്. നിപയുടെ പശ്ചാത്തലത്തില്‍ പുറത്തെത്തുന്ന ചിത്രം ആക്ഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്.
Discussion about this post