ബെയ്റൂത്: സിറിയയില്‍ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ രണ്ടു സ്ത്രീകളെ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. മന്ത്രവാദികളെന്നാരോപിച്ച് ഡെയ് ഇസോര്‍ പ്രവിശ്യയിലാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്. ആദ്യമായാണ് ഐ.എസ് സ്ത്രീകളെ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. മന്ത്രവാദവും ദുര്‍നടപ്പും ആരോപിച്ച് ഭര്ത്താക്കന്മാരൊപ്പം സ്ത്രീകളെയും പിടികൂടി വധിച്ചതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.
ഒബ്സര്‍വേറ്ററിയുടെ കണക്ക് പ്രകാരം സിറിയയില്‍ 3,000 ലേറെ പേരെയാണ് ഐ.എസ് ഭീകരര്‍ കൊന്നൊടുക്കിയത്. ഇതില്‍ നൂറോളം കുട്ടികളും ഉള്‍പ്പെടും.
കഴിഞ്ഞ ആഴ്ചയില്‍ റംസാന് നോമ്പ് അനുഷ്ഠിക്കാതിരുന്ന എട്ടുപേരെ ഐ.എസ് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ കുട്ടികളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post