ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമഫലം വൈകുമെന്നും മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്തിമഫലം വിവി പാറ്റ് എണ്ണിയതിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. അതിനാല്‍ ഫലപ്രഖ്യാപനം വൈകും.
വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കും. രാത്രി പത്തരയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടിക്കാറാം മീണ പറഞ്ഞു. ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുന്നത്. ഇത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായും ടിക്കാറാം മീണ പറഞ്ഞു.
Discussion about this post