വനിത പഞ്ചായത്ത് അംഗം മരിച്ചുവെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ സിപിഎം നേതാവിനെതിരെ പരാതി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തിപ്പലശേരി കല്ലയില്‍ വീട്ടില്‍ ശ്രീജിത്തിനെതിരെയാണ് പരാതി. കടവല്ലൂര്‍ പഞ്ചായത്ത് അംഗമായ ബിനി സുഭാഷാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കോണ്‍ഗ്രസ് അംഗമാണ് ബിനി സുഭാഷ്.
കെഎസ്ഇബി പെരുമ്പിലാവ് സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ച് നടത്തിയ സംഭാഷണത്തില്‍ പഞ്ചായത്ത് അംഗം മരിച്ചുവെന്ന് പറയുന്നതായാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്. വിളിക്കുന്നത് പള്ളിക്കുള്ളത്ത് നിന്നാണെന്നും പേര് ശ്രീജിത്ത് എന്നാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താണ് പിന്നീട് സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചത്. ഇതിന്റെ പകര്‍പ്പ് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
Discussion about this post