ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തന്ത്രപ്രധാന മേഖലയായ ഗ്രീന്‍സോണില്‍ റോക്കറ്റ് പതിച്ചു. കത്യൂഷ റോക്കറ്റ് ലോഞ്ചറില്‍ നിന്നുമുള്ള റോക്കറ്റാണ് പതിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല .
ഞായറാഴ്ച വൈകുന്നേരമായിരുന്നു റോക്കറ്റ് പതിച്ചത്. ഉടനടി തന്നെ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ഗ്രീന്‍ സോണില്‍ യു.എസ് എംബസിയ്ക്ക് സമീപത്താണ് റോക്കറ്റ് പതിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും സ്ഥിതീകരണം വന്നിട്ടില്ല .
അമേരിക്കന്‍ അധിനിവേശ കാലത്ത് പ്രത്യേക സുരക്ഷ കണക്കിലെടുത്താണ് ഈ മേഖല 2003ല്‍ ഗ്രീന്‍ സോണ്‍ എന്ന പേരില്‍ സൈനികാവശ്യത്തിനായി മാത്രമായി മാറ്റിയത്. 10 കിലോമീറ്റര്‍ പരിധിയാണ് ഗ്രീന്സോണിനുള്ളത്.
Discussion about this post