ലോകസഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ ദേശീയ പാര്‍ട്ടി എന്ന ലേബലില്‍ സിപിഎം മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പാകുമോ എന്ന ആശങ്കയിലാണ് സീതാറാം യെച്ചൂരിയും സംഘവും. എക്സിറ്റ് പോളുകളെല്ലാംസിപിഎമ്മിന്റെയും ആ പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടത് മുന്നണിയുടെ പതനമാണ് പ്രഖ്യാപിക്കുന്നത്. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി അക്കൗണ്ട് തുറക്കില്ലെന്ന് പ്രമുഖ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനാവുക. എന്നാല്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റമാണ് മിക്ക എക്സിറ്റ് പോളുകളും ചൂണ്ടിക്കാട്ടുന്നത്. ഇടത് മുന്നണി കേരളത്തില്‍ അഞ്ച് സീറ്റിനപ്പുറം സീറ്റ് നേടാനിടയില്ലെന്നും, അത് മൂന്ന് വരെയായി കുറയാന്‍ സാധ്യതയുണ്ടെന്നുമാണ് ഏജന്‍സികള്‍ കണ്ടെത്തുന്നത്.
നിലവില്‍ ഒന്‍പത് സീറ്റുകളാണ് കേരളം. ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി സിപിഎമ്മിന് ലോകസഭയില്‍ ഉള്ളത്. ഇത് മൂന്ന് മുതല്‍ അഞ്ച് വരെയായി കുറയുമെന്നാണ് വിലയിരുത്തല്‍. ഒരു സംസ്ഥാനത്ത് നിന്ന് മാത്രം പ്രതിനിധ്യം ചുരുങ്ങുമ്പോള്‍ അത് സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി എന്ന പദവിയേയും ബാധിക്കും. നിലവില്‍ കേരളത്തില്‍ മാത്രമാണ് സിപിഎം നേതൃത്വത്തിലുള്ള മുന്നണി ഭരണം നിലനില്‍ക്കുന്നത്. ബംഗാളിലും, ത്രിപുരയിലും ദശകങ്ങള്‍ ഭരിച്ച പാര്‍ട്ടി പൊടുന്നനെ തകര്‍ന്നടിയുകയായിരുന്നു.കേരളത്തിലും സമാനമായ അവസ്ഥയിലേക്ക് എല്‍ഡിഎഫ് നീങ്ങുന്നുവെന്നാണ് തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.
സിപിഐയും സമാനമായ ഭീഷണിയാണ് നേരിടുന്നത്. ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് വയ്ക്കുന്നത്.
1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍
2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും
3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.
കഴിഞ്ഞ തവണ രണ്ടു സ്വതന്ത്ര എംപിമാരെക്കൂടി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയാണ് സിപിഎം ദേശീയ പാര്‍ട്ടി പദവിക്ക് അപേക്ഷ നല്‍കിയത്. സിപിഐക്കാണെങ്കില്‍ നിബന്ധന പാലിക്കാനുമായില്ല. എന്നാല്‍ ദേശീയപാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷന് ഒരു തെരഞ്ഞെടുപ്പില്‍ കൂടി അവസരം നല്കാന് തീരുമാനിക്കുകയായിരുന്നു.
കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിലും കൂടി സിപിഎം -സിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ മാത്രമേ ദേശീയ പദവി നിലനിര്‍ത്താനാവു. ആറു ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം നേടാനുള്ള സാഹചര്യം നിലവില്‍ പാര്‍ട്ടി മുന്നില്‍ കാണുന്നില്ല. ഒരു കാലത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്ന പരിഗണന ഡിഎംകെ ഒഴികെ ഒരു പാര്‍ട്ടിയും ഇത്തവണ കാട്ടിയില്ല.
മഹാരാഷ്ട്രയിലെ ദിന്‍ഡോറിയില്‍ എന്‍സിപിയാണ് സിപിഎമ്മിന്റെ സീറ്റിന് തടയിട്ടത്. കനയ്യകുമാറിന് സീറ്റു നല്കിയാല് വിജയിക്കില്ലെന്നായിരുന്നു ബിഹാറില്‍ ആര്‍ജെഡിയുടെ വാദം. മൂന്നു സംസ്ഥാനങ്ങളിലെ സംസ്ഥാന പാര്‍ട്ടിയായി ഒതുങ്ങുമോ എന്ന ഭീഷണി നേരിടുകയാണ്. കഴിഞ്ഞ തവണ കാറുവിളിച്ച് ലോകസഭയിലേക്ക് പോയിരുന്ന ഇടത് അംഗങ്ങള്‍ ഇത്തവണ ബൈക്കില്‍ പോകാനുള്ള അവസരം തന്നെ ലഭിച്ചാല്‍ ഭാഗ്യമെന്നാണ് സോഷ്യല്‍ മീഡിയകളിലെ ട്രോളുകള്‍. തെരഞ്ഞെടിപ്പില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിനായി ഇനി വിപ്ലവം നടത്തേണ്ടി വരുമെന്നാണ് കളിയാക്കല്‍
Discussion about this post