ബിജെപി യെ തടയാനായി വോട്ടർമാർ പരിഗണിക്കാൻ മാത്രം സിപിഎമ്മിന് ദേശീയ പ്രാധാന്യം ഉള്ളതായി കരുതുന്നില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൾ മജീദ് ഫൈസി . ബിജെപി യെ പരാജയപ്പെടുത്താനായി തൃശൂർ,തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങളിൽ യു ഡി എഫിനെ പിന്തുണച്ചതായും ഫൈസി പറഞ്ഞു .
എൽ ഡി എഫ് തോൽക്കുന്നതിന്റെ കാരണം എസ് ഡി പി ഐ യുടെ തലയിൽ വച്ച് കെട്ടാൻ ശ്രമിക്കരുത് . എസ് ഡി പി ഐ യുടെ മേൽ തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകൾക്ക് എരിവും,പുളിയും നൽകാനാണ് സിപിഎമ്മിന്റെ ശ്രമം . കോടിയേരിയുടെ പ്രസ്താവന അണികളെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാനാണ് .
മുൻപ് ഒപ്പം നിന്ന ന്യൂനപക്ഷം ഇപ്പോൾ എൽ ഡി എഫിൽ നിന്ന് അകലുന്നുണ്ടെങ്കിൽ അതിനു വ്യക്തമായ കാരണവും ഉണ്ടാകുമെന്ന് കോടിയേരി അറിയണം .യഥാർത്ഥ വസ്തുതകളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നതുകൊണ്ടാണ് പശ്ചിമ ബംഗാളിലും,ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാൻ കാരണം . .
കേരളം കണ്ട ഏറ്റവും വലിയ ഭീകരവാദ പ്രസ്ഥാനം എസ്ഡിപിഐ യാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇതിനെതിരെയാണ് എസ് ഡി പി ഐ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് .
Discussion about this post