നരേന്ദ്ര മോദിക്കു കീഴിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയപരമായി അസത്യസന്ധമാണെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടു. ലളിത് മോദി വിഷയത്തില്‍ ആരോപണ വിധേയരായിരിക്കുന്ന സുഷമാ സ്വരാജിനേയും വസുന്ധര രാജെയേയും സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനു മൂല്ല്യങ്ങളില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാര കേന്ദ്രീകൃതമാണ്. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ലളിത് മോദി വിഷയത്തിലെ നടപടികളിലൂടെ സര്‍ക്കാരിനെ പറ്റി ജനങ്ങള്‍ തങ്ങളുടേതായ നിഗമനങ്ങളിലെത്തും. അഴിമതി വച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് എടുത്തവര്‍ തന്നെ തെറ്റു ചെയ്തു എന്ന ധാരണ ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളിലുള്ള ജനങ്ങള്‍ക്കിടയില്‍ പോലും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി വിവേകശാലിയായ നേതാവാണെന്നുള്ള ധാരണക്കു മങ്ങലേല്‍പ്പിക്കുന്നതാണ് ഈ വിവാദങ്ങള്‍. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായി രാഷ്ട്രീയ വിവേകത്തോടെയുള്ള തീരുാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
Discussion about this post