പിസി ജോര്‍ജ്ജ് എം.എല്‍.എയുടെ വീടിന് നേരെ കല്ലേറ്. മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനു ഒടുവിലാണ് കല്ലേറ് നടന്നത്. ഫോണില്‍ കേശവന് നായരാണോ എന്ന് ചോദിച്ചു വിളിച്ചയാളുടെ സംഭാഷണത്തിന് ഒടുവില്‍ പിസി ജോര്‍ജ്ജ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
സമൂഹ മാധ്യമങ്ങളില്‍ പിസി ജോര്‍ജ്ജിന്റെത് എന്ന പേരില്‍ ശബ്ദ സന്ദേശം സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായ സമയത്ത് പിസി ജോര്‍ജ്ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല . എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്ന് മകന് ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി.
Discussion about this post