ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ഭോപ്പാലില്‍ ബിജെപിയുടെ പ്രജ്ഞ സിങ് താക്കൂര്‍ മുന്നിട്ടുനില്‍ക്കുന്നു. എതിര് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങ്ങിനേക്കാള്‍ 50000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പ്രജ്ഞ മുന്നേറുന്നത്. വ്യത്യസ്ത പ്രസ്താവനകളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട പ്രജ്ഞ സിങ്ങിനെ ജനങ്ങള്‍ കൈവിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന തെരഞ്ഞെടുപ്പ് കണക്കുകള്‍.
അതേസമയം മധ്യപ്രദേശില്‍ ബിജെപി തരംഗം തന്നെയെന്നാണ് പുറത്ത് വരുന്ന ഫലസൂചനകള്‍.29 ല്‍ 28 ലും ബിജെപി തന്നെ ലീഡ് ഉയര്‍ത്തുന്നു.
Discussion about this post