മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് വോട്ടെണ്ണലിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സെഹോര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ സിംഗ് താക്കൂറാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
ഫലം സംബന്ധിച്ച വിവരങ്ങള്‍ തെരക്കുന്നതിനിടയില് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത് . 29 സീറ്റുകളില്‍ 28 എണ്ണവും ബിജെപിയാണ് ലീഡ് ചെയ്യുന്നത് . ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.
Discussion about this post